police-passing-out

സംസ്ഥാന പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്പെക്ടര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊലീസ്, സായുധസേന തുടങ്ങി ആറുവിഭാഗങ്ങളിലായി 1622 പേര്‍ പട്ടികയിലുണ്ട്. പൊലീസ് െമയിന്‍ ലിസ്റ്റില്‍  694 പേരും സപ്ലിമെന്ററി ലിസ്റ്റില്‍ 219 പേരുമാണുള്ളത്. നിലവില്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിചെയ്യുവരില്‍ ബിരുദമുള്ള 116 പേര്‍ കോണ്‍സ്റ്റാബുലറി ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.

PSC

സായുധസേനയില്‍ 393 പേര്‍ മെയിന്‍ലിസ്റ്റിലും 163 പേര്‍ സ്പ്ലിമെന്ററിയിലും 26 പേര്‍  കോണ്‍സ്റ്റാബുലറി ലിസ്റ്റിലും ഇടംനേടി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ഇന്നലെ രാത്രി അവസാനിച്ചു. ഒരുലക്ഷത്തി തൊണ്ണൂറ്റാറായിരത്തി അറുനൂറ്റി അറുപത്തിയൊന്‍പതുപേരാണ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇതില്‍ ഒരുലക്ഷത്തിലേറെപ്പേര്‍ പരീക്ഷയെഴുതി. പി.എസ്.സി വെബ് സൈറ്റിലും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും റാങ്ക് പട്ടിക ലഭ്യമാണ്.

പൊലീസ് വകുപ്പ്
മെയിന്‍ ലിറ്റ് – 694
സപ്ലിമെന്ററി ലിസ്റ്റ്–219
കോണ്‍സ്റ്റാബുലറി ലിസ്റ്റ്–116

സായുധ സേന
മെയിന്‍ ലിറ്റ് – 393
സപ്ലിമെന്ററി ലിസ്റ്റ്–163
കോണ്‍സ്റ്റാബുലറി ലിസ്റ്റ്– 26

ENGLISH SUMMARY:

The rank list for the recruitment of Sub-Inspectors in the Kerala State Police Department has been published, with 1,622 candidates listed across six categories, including Police and Armed Forces. The main list for the Police has 694 candidates, while the supplementary list includes 219 candidates, with 116 degree-holding constables also included in the constabulary list. Over 100,000 candidates applied for the position, with more than 100,000 taking the exam; the rank list is available on the PSC website and candidates' profiles.