ഗോപിനാഥ് മുതുകാട് വീണ്ടും ഇന്ദ്രജാലവേദിയിലേക്ക്. ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കില്‍ തുടങ്ങിയ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. മൂന്നുവര്‍ഷമായി മാജികില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അഭ്യര്‍ഥന സ്വീകരിച്ചാണ് വീണ്ടും മാജിക് വേദിയിലേക്ക് വരാന്‍ തീരുമാനിച്ചത്.
ഇന്ദ്രജാലത്തിന്റെയും കണ്‍കെട്ടിന്റെയും അത്ഭുതലോകത്തേയ്ക്ക് ഗോപിനാഥ് മുതുകാട് മടങ്ങിയെത്തുന്നു. കഴിഞ്ഞദിവസം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഒരുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എഴുതിനല്‍കിയ അഭ്യര്‍ഥനയാണ് പ്രേരണയായത്. രാജ്യത്തിന്റെ ഐക്യം, ലഹരിക്കെതിരായ അവബോധം തുടങ്ങിയ സാമൂഹ്യപ്രസ്ക്തമായ സന്ദേശങ്ങളുമായി പലതവണ ഇന്ത്യാപര്യടനം നടത്തിയിട്ടുള്ള അദ്ദേഹം പുതിയൊരുയാത്രയ്ക്കും പദ്ധതിയിടുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ വ്യക്തിത്വവികസനപ്രവര്‍ത്തനത്തിനൊപ്പം മാജിക് വേദികളിലും ഗോപിനാഥ് മുതുകാടിന്റെ പ്രസരിപ്പ് കാണാം.