TOPICS COVERED

വലിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ബീഫിന്‍റെ വില ഉയരുന്നു. നാലുദിവസത്തിനിടെ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാരുടെ വാദം. അതേസമയം ചിക്കന്‍റെ വില ദിനംപ്രതി കുറയുകയാണ്. 

ഏതാനും ആഴ്ച്ചകളായി ശരാശരി 300 രൂപയായിരുന്ന ബീഫ് വില ഇപ്പോള്‍ 340 ലെത്തി നില്‍ക്കുകയാണ്. പെരുന്നാള്‍ അടുത്തതോടെ ബീഫിന് ആവശ്യക്കാരേറി. ലഭ്യത കുറഞ്ഞത് വിലകയറ്റത്തിന് കാരണമായി. 

അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും വില വര്‍ധനവിന് കാരണമായി. ഇതോടെ ഹോട്ടലുകളിലെ ബീഫ് വിഭവങ്ങളുടെ വിലയും ഉയരുകയാണ്. അതേസമയം ചിക്കന്‍റെ വില ദിനംപ്രതി കുറയുകയാണ്. നാല് ദിവസത്തിനുള്ളില്‍ 40 രൂപയുടെ കുറവാണ് ഉണ്ടായത്. 250 ല്‍ നിന്ന് 210ലെത്തി നില്‍ക്കുന്നു. എന്നാല്‍ പെരുന്നാളിന് ചിക്കന്‍വില കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു