binoy-suresh-gopi

കുവൈത്തിലെ മാം​ഗെഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസിന്‍റെ കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോട് കേന്ദ്ര മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കി.

ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താത്കാലിക ഷെഡ്ഡിലാണ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിന് പിന്നാലെയാണ് സുരേഷ്​ഗോപിയുടെ പ്രതികരണം. വാടകവീട്ടിലായിരുന്ന കുടുംബം അടുത്തിടെയാണ് താത്കാലിക ഷെഡ്ഡ് നിർമിച്ച് അതിലേക്ക് താമസംമാറിയത്. വിമാനത്താവളത്തിൽനിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനുമുമ്പേ ബിനോയിയുടെ വീട്ടിലും സുരേഷ് ഗോപിയെത്തി എത്തിയിരുന്നു.

ENGLISH SUMMARY:

House will be built for Binoy’s family: Suresh Gopi