അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്ത് മാലിന്യകൂമ്പാരത്തിൽ ഓട്ടോ ഡ്രൈവർ വേണുവിന് വെള്ളി കെട്ടിയ ശംഖ് ലഭിച്ചത് വിവാദമായിരുന്നു. ക്ഷേത്ര പരിസരത്തെ മാലിന്യം നീക്കി അവിടെ കൃഷി ചെയ്യുന്ന വേണുവിന് ഇന്നലെയാണ് ശംഖ് ലഭിച്ചത്. 

ഇത് എടുക്കാനോ മോഷ്ടിക്കാനോ ശ്രമിച്ചിട്ടില്ല

മാലിന്യകൂമ്പാരത്തില്‍ നിന്നും ലഭിച്ച ശംഖ് വൃത്തിയാക്കിയ ശേഷം താന്‍ എല്ലാവരെയും കാണിച്ചു. ഇത് എടുക്കാനോ മോഷ്ടിക്കാനോ ശ്രമിച്ചിട്ടില്ലെന്നും വേണു വ്യക്തമാക്കി. പലരോടും പറഞ്ഞപ്പോള്‍ ചേട്ടന്റെ പേരില്‍ കേസെടുക്കും എന്ന് പറഞ്ഞു. പിന്നാലെ ഇന്ന് രാവിലെ ഡി.വൈ.എസ്.പി ഓഫിസില്‍ നിന്നും വേണുവിന് വിളിയെത്തി. ശംഖ് കിട്ടിയ വിവരം ആരോടും പറയുതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞതെങ്കിലും ഭാവിയില്‍ താന്‍ കുറ്റക്കാരനാകാതിരിക്കാനാണ് ഇക്കാര്യം പറയുന്നതെന്ന് മനോരമ ന്യൂസിനോട് വേണു പറഞ്ഞു. 

അതേസമയം പൂജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നാല് ശംഖും ക്ഷേത്രത്തിലുണ്ടെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ വ്യക്തമാക്കി. മുന്‍പ് ക്ഷേത്രത്തിലെ പതക്കം മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത് വിവാദമായിരുന്നു.

ENGLISH SUMMARY:

Venu about silver shankha near Ambalappuzha temple