197 പേജുകളുള്ള ആടുജീവിതം 12 വരികളില്‍ എഴുതി തീര്‍ത്ത നന്മയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. നാലാം ക്ലാസ് വിദ്യാര്‍ഥിനി നന്മ തേജസ്വിനിയുടെ കുറിപ്പ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തോടെ വൈറലായി. കോഴിക്കോട് വടകര മന്തരത്തൂര്‍ എം.എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥിനിയാണ് നന്മ തേജസ്വിനി.
അമ്മയാണ് നന്മയ്ക്ക് ആടുജീവിതത്തിന്‍റെ കഥ പറഞ്ഞുനല്‍കിയത്. ആ കഥ നന്മ അതേപടി നോട്ട്ബുക്കില്‍ എഴുതിചേര്‍ത്തു. കേട്ടുപരിചയം മാത്രമുള്ള നജീബിന്‍റെ ചിത്രവും കൊച്ചുമിടുക്കി ഇതിനൊപ്പം വരച്ചുചേര്‍ത്തു. ഫ്രീ പിരീയഡില്‍ നജീബിന്‍റെ ജീവിതം കുഞ്ഞുകൈകള്‍ കൊണ്ട് പകര്‍ത്തിയെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് നന്മ പറയുന്നതിങ്ങനെയാണ്.
അക്ഷരങ്ങളിലൂടെ ഹൃദയത്തെ പൊള്ളിച്ച നജീബിനെ സിനിമയിലൂടെ കാണാന്‍ നന്മയുടെ അമ്മ ആശാലതയ്ക്ക് പറ്റാവുന്നതിലും അപ്പുറമായിരുന്നു. കളിചിരികള്‍ക്കപ്പുറം നന്മയുടെ ലോകത്ത് വായനയുമുണ്ട്. പാട്ടും ഡാന്‍സും ഇഷ്ടമുള്ള നന്മയെ കുറിച്ച് അധ്യാപകര്‍ക്കും മികച്ച അഭിപ്രായം മാത്രം.