പത്തനംതിട്ട അടൂർ നെല്ലിമുകളിൽ തലയിൽ പാൽപ്പാത്രം കുടുങ്ങിയ നായയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പെരുമഴയെത്തായിരുന്നു ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനം. ദിവസങ്ങളായി പാൽപ്പാത്രം കുടുങ്ങി അവശനിലയിൽ ആയിരുന്നു നായ. നാട്ടുകാർ അറിയിച്ചതനുസരിച്ച് അടൂർ ഫയർഫോഴ്സ് എത്തി ആണ് തലയിലെ പാത്രം മുറിച്ചു മാറ്റി രക്ഷപ്പെടുത്തിയത്. സഹായത്തിന് നാട്ടുകാരും ഉണ്ടായിരുന്നു.