Image∙ Shutterstock - 1

ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ വെങ്കലശില്‍പം കണ്ണൂരില്‍ ഒരുങ്ങുന്നു. പയ്യന്നൂരില്‍ പ്രശസ്ത ശില്‍പി ഉണ്ണി കാനായി ആണ് പത്തടി പൊക്കത്തിലുള്ള എസ്പിബിയുടെ ശില്‍പം പണിയുന്നത്.

 

മറക്കാനാകില്ല, പാട്ടുകളിലൂടെ ഹൃദയത്തില്‍ ജീവിയ്ക്കുന്നു ഇന്നും എസ്പിബി. മലയാള ചലച്ചിത്ര പിന്നണി ഗായക സംഘടനയ്ക്ക് വേണ്ടിയാണ് ഉണ്ണി കാനായി ശില്‍പം പണിയുന്നത്. അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു നിര്‍മാണം. എസ്പിബിയുടെ പതിവ് വേഷമായ പാന്‍റും കോട്ടും തന്നെയാണ് ശില്‍പത്തിനും ഉണ്ണി കാനായി നല്‍കിയത്.

നാല് മാസമെടുത്തു ഇക്കാണുന്ന രൂപത്തിൽ ഇതെത്തിക്കാന്‍. പാലക്കാട് രാപ്പാടിയിലാണ് പ്രതിമയെത്തിക്കുക. പിന്നണി ഗായക സംഘടനയുടെ ഭാരവാഹികളും ഗായകരുമായ സുദീപ് കുമാര്‍, അഫ്സല്‍, രവിശങ്കര്‍, അനൂപ് ശങ്കര്‍ പണിശാലയിലെത്തി ശില്‍പം സന്ദര്‍ശിച്ചു. 

ENGLISH SUMMARY:

bronze sculpture of late singer SP Balasubrahmanyam erected at kannur