TOPICS COVERED

ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായ  വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രവും ക്ഷേത്രത്തെ ചുറ്റുന്ന ഒരു വെള്ളച്ചാട്ടവുമുണ്ട് കോട്ടയത്ത്...കോട്ടയം കളത്തൂരിലെ അരുവിക്കൽ വെള്ളച്ചാട്ടം കാണാൻ എത്തുന്നവരുടെ തിരക്കാണ് ശനി ഞായർ ദിവസങ്ങളിൽ.. കണ്ണും മനസ്സും നിറയ്ക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി കാണാം. കാണക്കാരിക്ക് സമീപം കളത്തൂർ ജംഗ്ഷനിൽ നിന്ന് 500 മീറ്റർ മാറിയാണ് കളത്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രവും ക്ഷേത്രത്തെ ചുറ്റുന്ന വെള്ളച്ചാട്ടവും.. ശിവരാത്രിയോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലും കർക്കിടക വാവുബലിയിലും തിരക്ക്  നിയന്ത്രണാതീതമാകും.