തൃശൂര്‍ രാമവര്‍മപുരത്തെ ഭക്ഷണശാലയില്‍ ഏറെ പ്രത്യേകതകളുള്ള ഒരു സൗഹൃദമുണ്ട്. പാലിയേറ്റീവ് കെയറിലെ ഡോക്ടര്‍ പ്രേംലാലും മലയണ്ണാനും തമ്മിലാണ് ആ സൗഹൃദം.
ഉച്ചയ്ക്ക് ഭക്ഷണത്തിന് എത്തുന്ന ഡോക്ടര്‍ പ്രേംലാല്‍ ആദ്യം ചുറ്റുമൊന്ന് നോക്കും. ഉറ്റചങ്ങാതിയായി മാറിയ മലയണ്ണാനെയാണ് ഡോക്ടര്‍ അന്വേഷിക്കുന്നത്. കണ്ടില്ലെങ്കില്‍ ചൂളമടിച്ച് വിളിക്കും. ഇതു കേട്ടാല്‍ ഉടന്‍ മരത്തില്‍ നിന്ന് താഴെയെത്തും. ഡോക്ടറുടെ ചങ്കാണ് ഈ മലയണ്ണാന്. ഡോക്ടറുടെ കയ്യില്‍ നിന്ന് പഴവും മറ്റും വാങ്ങി, അല്പ നേരം നോക്കി നിന്ന് മടങ്ങും.
ഏതാണ്ട് രണ്ടാഴ്ചയായി ഈ സൗഹൃദം തുടങ്ങിയിട്ട്. പഴത്തിന് പകരം ഒരിക്കല്‍ മിഠായി നല്കിയപ്പോള് അതു വാങ്ങാതെ പോയെന്ന് ഡോക്ടര്‍ പറയുന്നു. ഭക്ഷണശാലയിലെ അപൂര്വകാഴ്ചയാണ് ഇരുവരുടേയും സൗഹൃദം. ഇവിടെ വരുന്നവര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഇങ്ങനെയുള്ള സൗഹൃദം ഏറെ കൗതുകരമാണ്.