ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്‍ട്ടിയില്‍ അംഗത്വം കൊടുത്ത സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പതിനായിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും യാതൊരു തരത്തിലുമുളള ആശങ്കയക്കും അടിസ്ഥാനമില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. മുന്‍പ് ബിജെപിയിലും ആര്‍എസ്എസിലും പ്രവർത്തിച്ചവരാണ് പാർട്ടിയിലേക്ക് വന്നത്. സംഭവത്തില്‍ വിശദമായ മറുപടി പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് പറ‍ഞ്ഞ വീണ ജോര്‍ജ് പാര്‍ട്ടിയില്‍ വന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.