fb-post-on-thiruvalla-viral-reel

തിരുവല്ല നഗരസഭയിലെ ജീവനക്കാർ ഓഫിസിൽവച്ച് ചിത്രീകരിച്ച റീൽസ് സോഷ്യല്‍ മീഡിയില്‍ ഹിറ്റായതോടെ എതിര്‍ത്തും പിന്തുണച്ചും  ആളുകള്‍ രംഗത്തെതി. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി ഇടുതപക്ഷ സഹയാത്രികന്‍ റെജി ലൂക്കോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. എന്തു പാതകമാണിവർ ചെയ്തത് നാട്ടുകാർ ആവശ്യങൾക്കായ് എത്തുമ്പോൾ മസ്സിലു പിടിച്ചിരിക്കുന്നവരിൽ നിന്നും എത്രയൊ സുന്ദര കാഴ്ചയാണിതെന്നും റെജി ലൂക്കോസ് കുറിച്ചു. ചിലർക്ക് കുരുപൊട്ടിയിരിക്കുന്നു. പോസിറ്റീവ് എനർജി പകർന്ന തിരുവല്ല മുൻസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണയെന്നും അദ്ദേഹം കുറിച്ചു.

 

സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന് സീനിയർ സൂപ്രണ്ടിനാണ് വിശദീകരണം നൽകി. ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ഇവർ ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽസ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തിൽ പറയുന്നു. 

റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

റെജി ലൂക്കോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

തിരുവല്ല മുൻസിപ്പൽ ഓഫീസിൽ വിശ്രമസമയത്ത് ചില ഉദ്യോഗസ്ഥർ (അധിക ജോലിക്കെത്തിയവർ) പാട്ടുപാടി റീൽസിട്ടതിനെതിരെ വിശദീകരണ നോട്ടീസ് അയച്ചിരിക്കുന്നു. എന്തു പാതകമാണിവർ ചെയ്തത്. നാട്ടുകാർ ആവശ്യങൾക്കായ് എത്തുമ്പോൾ മസ്സിലു പിടിച്ചിരിക്കുന്നവരിൽ നിന്നും എത്രയൊ സുന്ദര കാഴ്ചയാണിത്. ചിലർക്ക് കുരുപൊട്ടിയിരിക്കുന്നു.

തൃശൂർ മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥികളായ ജാനകിയുടെയും നവീൻ റസാഖിൻ്റെയും ഡാൻസ് റീൽസിനെതിരെയും ചില സദാചാരക്കാർ കലിതുള്ളിയിരുന്നു. 

എന്നാൽ ജാനകി & നവീൻ റീൽസ് വലിയ തരംഗമായി മാറി. ഇന്നും ഇതിൻ്റെ അനുകരണങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

  പോസിറ്റീവ് എനർജി പകർന്ന തിരുവല്ല മുൻസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണ.

ENGLISH SUMMARY:

FB Post on Thiruvalla muncipality officers viral reel