TOPICS COVERED

തിരുവനന്തപുരം ഈഞ്ചക്കൽ ഫ്‌ളൈഓവർ നിർമ്മാണത്തിന്  വേഗത്തിലുള്ള നടപടി സ്വീകരിച്ചതിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞ് നടനും ബിജെപി നേതാവുമായ ജി  കൃഷ്ണകുമാർ . കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പടെയുള്ള വിഷയങ്ങള്‍ പങ്കുവച്ചുവെന്നും ഈഞ്ചക്കല്ലിലിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ഫ്‌ളൈഓവർ  നിർമ്മാണത്തിന് നടപടിയായെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ കൃഷ്ണകുമാർ  പറയുന്നു. നേരത്തെ പദ്ധതിയുടെ വിജയവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിന് അഭിനന്ദനങ്ങളുമായി തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിനെതിരെ വിമർശനങ്ങളും ഉടലെടുക്കുകയുണ്ടായിരുന്നു.