പെരുമ്പാമ്പുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാലമാണ്. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ നിന്ന് പത്തോളം പെരുമ്പാമ്പുകളെയാണ് പിടിച്ചത്. മലവെളളത്തോടൊപ്പം ഒലിച്ചെത്തുന്നതും കാട്ടില്‍ തീറ്റ കുറയുന്നതിനാല്‍ നാട്ടിലിറങ്ങുന്നതും ഒക്കെ പെരുമ്പാമ്പുകളെ കൂടുതലായി കാണുന്നതിന് കാരണമാണെന്ന് പറയുന്നു.
രണ്ടര വര്‍ഷത്തിനിടെ എഴുപത്തിരണ്ട് പെരുമ്പാമ്പുകളെ പിടിച്ച ഫോറസ്ററ് ബീറ്റ് ഓഫീസര്‍ റോഷ്നി. വീട്ടില്‍ പാമ്പുകളെ കണ്ടാല്‍ സര്‍പ മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്ന് നമ്പരെടുത്ത് വിളിച്ചാല്‍ ശാസ്ത്രീയ പരിശീലനം സിദ്ധിച്ച പാമ്പ് പിടുത്തക്കാര്‍ രക്ഷയ്ക്കെത്തും.