ശബരിമല നിറപുത്തരിക്കുള്ള നെൽച്ചെടികൾ വളരുന്നത് അയ്യപ്പ വിഗ്രഹത്തിന്റെ രൂപത്തിൽ. പത്തനംതിട്ട  ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ടു ദേവീക്ഷേത്രത്തിലെ പാടത്താണ്  ഉത്തമനെന്ന കർഷകൻ പലതരം നെൽവിത്തുകൾ വിതച്ച് അയ്യപ്പവിഗ്രഹ രൂപം വളർത്തിയത്. 

നിറപുത്തരിക്ക് കൊയ്യാൻ പാകത്തിന് കഴിഞ്ഞ വിഷുവിന് വിത്തിട്ടു. ഗുജറാത്തിൽ നിന്നുള്ള നാസർ ബാത്ത്,തമിഴ്നാട് അംബാസമുദ്രം കാർഷിക  സർവ്വകലാശാലയുടെ പച്ചരി ഇനത്തിൽ പെട്ട AST, ജപ്പാൻ വയലറ്റ്,രക്‌തശാലി, മനുരത്ന എന്നിങ്ങനെ പലയിനം മെൽവിത്തുകൾ കൊണ്ടാണ് രൂപം ഒരുക്കിയത്. പാകമാകുന്നതിനുള്ള ദിവസങ്ങൾ വ്യത്യസ്തമായതിനാൽ അത് കണക്കാക്കിയാണ് ഓരോ വിത്തും വിതച്ചത്. ഒടുവിൽ എല്ലാം ഒരുമിച്ച് കതിരിട്ട് അയ്യപ്പ രൂപമായി.

അഖിലെന്ന കലാകാരനാണ് വിത്ത് വിതയ്ക്കേണ്ട സ്ഥലങ്ങൾ വരച്ച് അടയാളപ്പെടുത്തിയത്.എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ചെറുപ്പുഴയ്ക്കാട്ടു ദേവീക്ഷേത്രത്തിൽ നിന്ന് എല്ലാവർഷവും നിറപുത്തരിക്ക് നെല്ല് എത്തിക്കും.  എല്ലാവർഷവും കൃഷിയിൽ വ്യത്യസ്തത കൊണ്ടുവരുമെന്ന് കർഷകനായ ഉത്തമൻ പറയുന്നു.  കൃഷി പരിശീലകൻ കൂടിയായ ഉത്തമൻ കൃഷിമന്ത്രിക്കൊപ്പം  ഇസ്രയേൽ അടക്കം സന്ദർശിച്ച് കൃഷി രീതികൾ മനസ്സിലാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

paddy grows in the shape of lord ayyappa