സിഐഡി മൂസ കൂട്ടാളികളെയും കൊണ്ട് അമ്മാവന്‍ കരംചന്തിനെ കാണാന്‍ പോയ രംഗം ഓര്‍മയുണ്ടോ. സ്വിച്ചിട്ടാല്‍ ചായക്കപ്പുകളുമായി വരുന്ന യന്ത്രക്കൈ, കപ്പുകള്‍ മേശപ്പുറത്തുവെയ്ക്കുമ്പോള്‍ വന്ന് മൂടുന്ന മറ്റൊരു യന്ത്രം എന്നിവയൊക്കെ കണ്ട് ഞെട്ടിയ മൂസയെയും കൂട്ടരെയും കണ്ട് നമ്മളൊക്കെ ചിരിച്ചതാണ്. സിനിമയിലെ ആ വീടിനെ ഓര്‍മിപ്പിക്കുംവിധം കുറച്ച് സൂത്രങ്ങള്‍ ഒളിപ്പിച്ച മറ്റൊരു വീടുണ്ട് തലശേരിയില്‍.