snake-1-

TOPICS COVERED

പതിനാറ് രാജവെമ്പാലക്കുഞ്ഞുങ്ങളെ കണ്ടുവരാം.. കണ്ണൂര്‍ ബക്കളം സ്വദേശിയും വനം വകുപ്പ് വാച്ചറുമായ ഷാജിയുടെ വീട്ടിലാണ് അടവെച്ച് വിരിയിച്ചെടുത്ത രാജവെമ്പാലക്കുഞ്ഞുങ്ങള്‍. 

ഏപ്രില്‍ 20ന് ഷാജിയ്ക്ക് ഒരു ഫോണ്‍കോളെത്തി. കുടിയാന്‍മല കനകക്കുന്നിലെ ലോനപ്പന്‍റെ കൊക്കോ തോട്ടത്തില്‍ കൂറ്റനൊരു രാജവെമ്പാലയുണ്ടെന്ന്. പിടികൂടാനെത്തിയവരെ രാജവെമ്പാല പത്തിവിടര്‍ത്തി നേരിട്ടു.. എന്‍റെ പിള്ളേരെ തൊടുന്നോടാ എന്ന മോഹന്‍ലാല്‍ മട്ടില്‍

 

കടിക്കാനാഞ്ഞെങ്കിലും തള്ളപ്പാമ്പ് രക്ഷപ്പെട്ടു. അങ്ങനെയാണ് പാമ്പിന്‍മുട്ടകള്‍ കണ്ടെത്തിയത്. പിന്നെ അവയെ ഷാജിയുടെ വീട്ടിലെത്തിച്ച് കൃത്രിമ സാഹചര്യത്തില്‍ അടവച്ചുകാത്തിരുന്നു. ചൊവ്വാഴ്ച മുതല്‍ മുട്ടത്തോട് പൊട്ടിച്ച് പതിനാറ് രാജവെമ്പാലക്കുഞ്ഞുങ്ങള്‍ പുറത്തെത്തി. ബാക്കിയുള്ള മുട്ടകള്‍ നശിച്ചെന്നാണ് ഷാജി പറയുന്നത്

കുഞ്ഞന്‍മാരാണെങ്കിലും ഉഗ്രവിഷമാണ്. വീട്ടില്‍ വെച്ചുകൊണ്ടിരിക്കുന്നതും പ്രശ്നം. അതിനാല്‍ പതിനാറെണ്ണത്തെയും വൈകാത ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടും. സംരക്ഷിത ഇനത്തില്‍ പെടുന്ന പാമ്പാണ് രാജവെമ്പാല.