മമ്മൂട്ടിയില്‍ നിന്ന് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം ലഭിച്ചാല്‍ എങ്ങനെയുണ്ടാകും. കൊച്ചി പനമ്പള്ളി നഗറിലെ രണ്ടാം ക്ലാസുകാരന്‍ മഹാദേവിന് ലംബോര്‍ഗിനിയുടെ കളിപ്പാട്ട കാറാണ്സമ്മാനമായി കിട്ടിയത്.
സാക്ഷാല്‍ മമ്മൂട്ടിയില്‍ നിന്ന് ഒരു പിറന്നാള്‍ സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കൊച്ചി പനമ്പള്ളി നഗറിലെ രണ്ടാം ക്ലാസുകാരനായ മഹാദേവ്. മഹാദേവ് താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റില്‍ ഷൂട്ടിങിനെത്തിയ മമ്മൂട്ടിയ താന്‍ വരച്ച കണ്ണൂര്‍ സ്വാഡിന്‍റെ ചിത്രവുമായി ഓട്ടോഗ്രാഫ് വാങ്ങാനെത്തിയതാണ് കൊച്ചു മിടുക്കന്‍.
നിര്‍മ്മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോര്‍ജ് ആണ് സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്‍റെ പൂജ ദിവസം മുതല്‍ ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകനാണ് മഹാദേവ്.