TOPICS COVERED

മഴ പെയ്താല്‍ കുട്ടികള്‍ക്ക് ആദ്യമറിയേണ്ടത് നാളെ സ്കൂള്‍ അവധിയാണോ എന്നാവും. മറ്റു ജില്ലകളില്‍‍ അവധി കൂടി പ്രഖ്യാപിച്ചാല്‍ പിന്നെ തീര്‍ന്നു. സ്വന്തം ജില്ലാ കളക്ടറുടെ ഫേസ്ബുക്കിലെത്തി, അവധി പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പാണ്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്കെ ഉമേഷിന്‍റെ ഫേസ്ബുക്കില്‍ വന്ന കമന്‍റുകള്‍ കാണാം. തിങ്കളാഴ്ച വൈകിട്ട് നല്ല മഴ. സ്വഭാവികമായും മഴയുടെ ഒരു ഇരിപ്പുവശം വച്ച് പിറ്റേദിവസവും അടിച്ചു കേറി വര‌േണ്ടതാണ്. സോ, എറണാകുളത്തെ പിള്ളേര് അവധി പ്രതീക്ഷിച്ചതില്‍ തെറ്റില്ല. പോരാത്തതിന് ഏഴ് ജില്ലകള്‍ക്ക് അവരവരുടെ ജില്ലാ തലവന്‍മാര്‍ ലീവും കൊടുത്തു. തൊട്ടടുത്തു കിടക്കുന്ന തൃശൂര്‍ വരെയുണ്ട് കൂട്ടത്തില്‍. എങ്കില്‍ പിന്നെ, ഞങ്ങള്‍ മാത്രം എന്തിനാ സ്കൂളില്‍ പോകുന്നതെന്ന് പിള്ളേര്‍ സെറ്റ്. 

നേരേ ജില്ലാ കളക്ടറുടെ ഫേസ്ബുക്കില്‍ പോയി ഹാജരിട്ടു. അവധി ശുപാര്‍ശ െചയ്ത് അപ്പനും അമ്മയും എത്തിയതോടെ പേരന്‍റ്സ് മീറ്റിങ്ങായി പേജില്‍. സിനിമാ ഡയലോഗുകള്‍ മുതല്‍ ഭാവന ചിറകുവിരിച്ചു പറക്കുന്ന കമന്‍റുകള്‍ വരെയുണ്ട്, കൂട്ടത്തില്‍. ഈ കമന്‍റ്സ് കാണുന്ന ലെ കലക്ടര്‍.

അതേ പിള്ളേരേ, മലയാളം പച്ചവെള്ളം പോലെ അറിയാവുന്ന കലക്ടര്‍ സാറിന് ചിരിക്കാനുള്ള വക നല്‍കുന്നതിന് നന്ദിയുണ്ട്. നന്ദി മാത്രമുള്ളോ, അവധി ഇല്ലേയെന്ന് തിരിച്ച് ചോദിക്കല്ലേ.

ENGLISH SUMMARY:

Ernakulam Collector fb page Trolle