story-of-termite-worshippers-in-wayanad-chekodi

TOPICS COVERED

ഒരു വീട് ചിതൽ കയ്യടക്കി, എത്ര തട്ടി കളഞ്ഞാലും മണിക്കൂറുകൾക്കകം വീണ്ടും അതേ പാടിയാകുന്ന അവസ്ഥ. കോൺക്രീറ്റ് തറയിൽ പോലും നിമിഷങ്ങൾക്കകം ചിതൽ വന്നു തുടങ്ങിയതോടെ കാര്യങ്ങളുടെ അവസ്ഥ മാറി. ഇന്ന് ചിതലും പുറ്റും ദൈവികമെന്നോണം പൂജയും പ്രാർത്ഥനയുമൊക്കെ നടക്കുന്ന ഇടമാണ്. വയനാട് ചേകാടിയിലാണ് വീട്ടിലെത്തിയ ചിതൽ ദൈവമായി മാറിയത്..

 

ഇതൊരു കഥയാണ്, ചിതല് ഒരു ഊരുകാരുടെ ദൈവമായി മാറിയ കഥ. ഒമ്പതു വർഷങ്ങൾക്ക് മുമ്പാണ്. ചേകാടി വിലങ്ങാടി ഊരിലെ ശാന്തയുടെ വീട്ടിൽ നിരന്തരം ചിതലു കയറി തുടങ്ങി, തട്ടി കളഞ്ഞാൽ മണിക്കൂറുകൾക്കകം വീണ്ടും അതേ പടി, കോൺഗ്രീറ്റു തറയിലും ചിതലുകൾ ആധിപത്യം സ്ഥാപിച്ചതോടെ ഊരിലുള്ളവർക്കത് അസാധാരാണ പ്രതിഭാസം. പിന്നാലെ ദൈവികമെന്നായി...

ചിതലുകൾ ചേർന്ന് വലിയ പുറ്റുകളായി, വീടിന്റെ മേൽകൂരയോളം ഉയരമുണ്ട് ചിലതിന്. പുറ്റുകൾക്ക് സമീപം ഊരു മൂപ്പൻറെ നേതൃത്വത്തിൽ പൂജയും പ്രാർത്ഥനയും നടക്കുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ടോടെ വിളക്കു വെക്കും 

ശനിയും ചൊവ്വയും പുറ്റുകൾക്കു സമീപം പാമ്പ് വരാറുണ്ടെന്നാണ് ശാന്തയുടെ ഭാഗം. പ്രാർത്ഥന തുടങ്ങിയതോടെ തങ്ങൾക്ക് സമാധാനം കിട്ടിയെന്നും പറയുന്നുണ്ട്..

വീട് ചിതൽ കയ്യടക്കിയതോടെ ശാന്ത മറ്റൊരു വീട്ടിലാണ് താമസം. ഊരിലുള്ളവർക്കല്ലാതെ മറ്റാർക്കും ഇങ്ങോട്ടേക്കു പ്രവേശനമില്ല. അതായത് കാഴ്ചക്കാരാരും ഇങ്ങോട്ടേക്കു വരേണ്ട എന്ന്. ചേകാടിയിലെ കട്ടക്കണ്ടി ഊരിലും സമാന അവസ്ഥയുള്ള ഒരു വീടുണ്ട്..!

ENGLISH SUMMARY:

Story of Termite worshippers in wayanad