tourisam-wayanad

TOPICS COVERED

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശത്ത് നിന്നടക്കം സഞ്ചാരികളെത്തി തുടങ്ങി. മുണ്ടക്കൈ ദുരന്തത്തോടെ മാന്ദ്യത്തിലായ വയനാട്ടിലെ ടൂറിസം പതിയെ കരകയറുകയാണ്. സഞ്ചാരികൾ കൂട്ടമായി വന്നു തുടങ്ങിയതോടെ അതിനെ ആശ്രയിച്ചു ജീവിക്കുന്നവർക്കും വലിയ ആശ്വാസം.

 

എടയ്ക്കൽ ഗുഹയിലെത്തിയ വിദേശ വിനോദ സഞ്ചാരികൾ വയനാട്ടിലേക്ക് സഞ്ചാരികളെ ക്ഷണിച്ചതാണിത്. മഹാ ദുരന്തത്തിൽ നിന്ന് ജില്ല പതിയെ കരകയറുകയാണ്. ആളനക്കമില്ലാതിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പതിയെ ആളുകളെത്തി തുടങ്ങി. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി വിനോദ സഞ്ചാരികളെത്തന്നതോടെ ഇടക്കാലത്തനുഭവിച്ച മാന്ദ്യത്തിനറുതിയായി തുടങ്ങി

ഏറ്റവും അവസാനം തുറന്ന എടയ്ക്കൽ ഗുഹയിൽ എഴുനൂറ്റിയമ്പത് പേരും ഏറ്റവും ആദ്യം തുറന്ന പൂക്കോട് തടാകത്തിൽ ഒരാഴ്ചക്കിടെ മൂവായിരത്തോളം സന്ദർശകരെത്തി. ബാണാസുറ സാഗർ ഡാമിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.

ഓരോ ദിവസവും എണ്ണത്തിലുണ്ടാകുന്ന വർധന ഇവിടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിനാളുകൾക്കാണ് ആശ്വാസം നൽകുന്നത്...

രണ്ടെണ്ണം ഒഴിച്ച് കെടിഡിസിക്ക് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. മഴ മാറിയതിനാൽ വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 

Wayanad to survive; Tourists to tourist destinations: