TOPICS COVERED

ഭാര്യയുടെ ആത്മഹത്യയില്‍ മനംനൊന്ത് ഭർത്താവ് സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി തൂങ്ങിമരിച്ചു. എറണാകുളം ആലങ്ങാടാണ് സംഭവം.  കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.  ഒന്നര വയസ്സുള്ള കുട്ടിയും 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കുണ്ട്.

ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി പത്തരയോടെ മരിയ മരിച്ചു. ഇതിനുപിന്നാലെയാണ് ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇമ്മാനുവേൽ ജീവനൊടുക്കിയത്. പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഉടന്‍ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്‍റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ. മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഇതിനുശേഷമാണ് ഇവർ കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്.

ഇമ്മാനുവൽ വീട്ടിലും അയൽവാസികളുമായും വഴക്കുണ്ടാക്കിരുന്നതായും മരിയയ്ക്ക് ഇതിൽ വിഷമം ഉണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വഴക്കുണ്ടാക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് മരിയ പറഞ്ഞിരുന്നു. ശനിയാഴ്ച വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവിനെ പേടിപ്പിക്കാനായാണ് മരിയ തൂങ്ങി മരിക്കാനൊരുങ്ങിയതെന്നാണ് ബന്ധുക്കളിൽനിന്ന് പൊലീസിനു ലഭിച്ച വിവരം. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പത്തരയോടെ മരിച്ചു. ഇതറിഞ്ഞതോടെ യുവാവ് ആശുപത്രിയിലെ എക്സ്റേ റൂമിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ മരിയയുടെ വീട്ടുകാർ സഹകരിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം

ENGLISH SUMMARY:

husband and wife commit suicide