TOPICS COVERED

അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ് . പുഴയിലൂടെ തടി ഒഴുകി പോയിട്ടുണ്ടാവാം എന്നും നാട്ടുകാര്‍ കൂട്ടിയിട്ട തടി കണ്ടുവെന്നും മനാഫ് പറയുന്നു.

‘12 കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയത്. ഒരു വീടിന് മുന്നില്‍ കൂട്ടിയിട്ട നിലയിലാണ് തടി, നാല് കഷണം തടി അര്‍ജുന്‍ ഓടിച്ച ലോറിയിലെയാണ്. അനിയനെത്തി പരിശോധിച്ചു ’മനാഫ് പറയുന്നു.

അതേ സമയം ഷിരൂര്‍ മണ്ണിടിച്ചില്‍പ്പെട്ടുപോയ അര്‍ജുനെത്തേടിയുള്ള തിരച്ചിലിനായി ഗംഗാവലി പുഴയില്‍ ഇറങ്ങാനാകാത്ത സാഹചര്യമെന്ന് മുങ്ങല്‍ വിദഗ്ധര്‍. കുറച്ചു സമയത്തിനുശേഷം വീണ്ടും പരിശ്രമിക്കാമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തീരുമാനം നേവിയുടെ മൂന്ന് ബോട്ടുകള്‍ പുഴയുടെ അടിയൊഴുക്ക് പരിശോധിച്ചശേഷം. തിരച്ചിലിനായി രണ്ടാമത്തെ ബൂം എക്സ്കവേറ്റര്‍ സ്ഥലത്തെത്തിച്ചു.