beerankutti

TOPICS COVERED

പാക്ക് സൈന്യത്തെ മുട്ടുകുത്തിച്ച ഇന്ത്യയുടെ കാർഗിൽ യുദ്ധ സ്മരണകൾക്ക് 25 വർഷം തികയുമ്പോൾ ഇന്നും അതോർത്തെടുക്കുന്ന ഒരാളുണ്ട് മലപ്പുറം എടവണ്ണപ്പാറയിൽ. 32 വർഷത്തെ രാജ്യ സേവനത്തിനു ശേഷം സുബേദാർ മേജറായി വിരമിച്ച ബീരാൻകുട്ടി. ആ കഥയൊന്നു കേൾക്കാം.

 

ഇന്ത്യൻ സൈന്യത്തിനൊപ്പം പത്തൊന്‍പതാം വയസില്‍  സ്വപ്നയാത്ര ആരംഭിച്ചതാണ് ബീരാന്‍കുട്ടി. ഓരോ നിമിഷവും രാജ്യത്തിനു വേണ്ടിയുള്ളതായിരുന്നു. 32 വര്‍ഷത്തെ സേവനത്തിനിടയിൽ മിഷൻ കാർഗിൽ ഉൾപ്പെടെ ഒട്ടനവധി ഓപ്പറേഷനുകളുടെ ഭാഗമായി. സേനയിൽ നിന്ന് വിരമിച്ചതിനു ശേഷവും പട്ടാളച്ചിട്ടയിലാണ് ജീവിതം. യുവാക്കൾക്ക് സായുധസേനയുടെ ഭാഗമാകാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും. ഓരോ കാർഗിൽ വിജയ് ദിവസങ്ങളും ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഇന്ത്യ ഒറ്റക്കെട്ടാണ് എന്നതിന്റെ ഓർമപ്പെടുത്തൽ.

Malappuram Edavannapara Beerankutti story: