chithraout

TOPICS COVERED

നാലുപതിറ്റാണ്ടിലേറെയായി തുടരുന്ന പാട്ടുമായുള്ള ചിത്രയുടെ  ചങ്ങാത്തം മലയാളികള്‍ മാത്രമല്ല പാട്ട് കേള്‍ക്കുന്ന എല്ലാവരും ആസ്വദിക്കുന്നു.  പി.സുശീലയുടെയും എസ്. ജാനകിയുടെയുമൊക്കെ പിന്മുറക്കാരിയായി തുടങ്ങിയെങ്കിലും പിന്നീട് ആ സ്വരമാധുരി തെന്നിന്ത്യയും കടന്ന് രാജ്യംമുഴുവന്‍ പടര്‍ന്നു. പതിനാറിന്റെ ചെറുപ്പത്തോടെ ഇന്നും  ആസ്വാദക മനസുകളില്‍ നിഴല്‍വീഴാത്ത ശ്രുതിയോടെ  സ്വരചിത്രങ്ങള്‍ കോറിയിടുന്നു 

 

ശ്രുതിചേര്‍ത്ത് പാടാനുള്ള കഴിവ് ജന്മസിദ്ധം. അച്ഛന്റെയും അമ്മയുടെയും പാട്ടുകള്‍ മുഴങ്ങിക്കേട്ട വീട്ടിലെ കേള്‍വിജ്ഞാനം. വഴി സംഗീതമല്ലാതെ മറ്റൊന്നുമില്ലായിരുന്നു.  സംഗീതത്തില്‍ ബിരുദമെടുക്കുന്നതിനുമുമ്പുതന്നെ നാലാളറിയുന്ന ഗായികയാകാന്‍ അധികം നേരം വണ്ടിവന്നില്ല.എം.ജി. രാധാകൃഷ്ണനാണ് ആ ശബ്ദം ആദ്യമായി ആലേഖനം ചെയ്തത്.

1978 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ടാലന്റ് സെര്‍ച്ച് സ്കോളര്‍ ഷിപ്പിന് അര്‍ഹയായി. യേശുദാസിനൊപ്പമൊള്ള ഗാനമേളകളും സിനിമാ ഗാനങ്ങളുമൊക്കെയായി തെന്നിന്ത്യയില്‍ ആ ശബ്ദം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 1985 ല്‍ ആദ്യ സംസ്ഥാന അംഗീകാരത്തോടെ പ്രശസ്തിയിലേക്ക്, തിരക്കിലേക്ക്

1986 ല്‍  ആദ്യ ദേശീയ പുരസ്കാരം. തൊട്ടടുത്തവര്‍ഷം വീണ്ടും ദേശീയനേട്ടം.  വീണ്ടും ദേശീയനേട്ടത്തോടെ ഹാട്രിക്ക്. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  തമിഴിലൂടെ  വീണ്ടും ദേശീയ പുരസ്കാരം.  ഹിന്ദിയും സമ്മാനിച്ചു രാജ്യത്തിന്റെ പുസ്കാരം. വീണ്ടുമൊരേഴുവര്‍ഷം,  തമിഴിലൂടെ ആറാം ദേശീയ പുരസ്കാരം.  സംസ്ഥാനത്തെ മികച്ചഗായികയായി തുടരെ പതിനൊന്നുതവണ. 

2005 ല്‍ പത്മശ്രീയും  2021 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. സിനിമയിലും ആല്‍ബങ്ങളിലുമായി പതിമൂന്നുഭാഷകളില്‍ കാല്‍ ലക്ഷത്തിലേറെ പാട്ടുകള്‍..

ENGLISH SUMMARY:

KS Chithra celebrating 61st Birthday