- 1

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍ . രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരന്തമുഖത്ത് ഇപ്പോഴും കര്‍മ്മനിരതരാണ്. ക്യാംപുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നു. 

 

ട്രസ്റ്റിന്റെ ആംബുലന്‍സുകളും രംഗത്തുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന ബോചെ ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. 

ENGLISH SUMMARY:

Boche to give land for 100 families to build houses from 1000 acres