വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി നൽകി നടൻ പ്രഭാസ്. ഇതാദ്യമായാണ്  സിനിമാ മേഖലയിൽ നിന്നും ഒരാൾ ഇത്ര വലിയ തുക സംഭാവന ചെയ്യുന്നത്. 2018ലെ പ്രളയസമയത്ത് ഒരു കോടി രൂപ താരം നൽകിയിരുന്നു. തെലുങ്ക് മാധ്യമങ്ങളാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. 

നേരത്തേ, ഒരു കോടി രൂപയാണ് ചിരഞ്ജീവിയും രാം ചരണും നൽകിയത്. അല്ലു അർജുൻ 25 ലക്ഷമാണ് നൽകിയത്. രശ്മിക മന്ദാന, സൂര്യ, കാർത്തി, വിക്രം, കമൽഹാസൻ,  ജ്യോതിക എന്നിവരും മലയാളത്തിൽ നിന്ന് മോഹൻലാൽ‍, മമ്മൂട്ടി, ദുൽഖർ, നയൻതാര, ടൊവിനോ, ഫഹദ് , നസ്രിയ, പേളി മാണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകി. 

മഹാദുരന്തത്തില്‍ തകര്‍ന്ന് പോയ വയനാടിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നാട്ടിെലമ്പാടും. സാലറി ചലഞ്ചും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ടും സര്‍ക്കാര്‍ പുനരധിവാസ പാക്കേജിന് മുന്‍കയ്യെടുക്കുന്നത്. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പും വിമര്‍ശനവും ഉയരുന്നുണ്ട്. സി.പി.എമ്മുകാര്‍ പ്രതിയായ പ്രളയഫണ്ട് തട്ടിപ്പ് കേസടക്കം ഉയര്‍ത്തിയാണ് ദുരിതാശ്വാസനിധിയിലെ വിശ്വാസമില്ലായ്മയും സുതാര്യതക്കുറവും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 

Prabhas| വയനാടിനായി 2 കോടി രൂപ നൽകി പാൻ ഇന്ത്യൻ താരം പ്രഭാസ് :