100 വര്‍ഷം കൊണ്ട് കേരളത്തിലെ വനിതകളുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റമെന്താകും? അത് അറിയാന്‍ ഒരു ഫാഷന്‍ ഷോ കണ്ടാല്‍ മതിയാകും. കൊച്ചി സെന്‍റ് തേരേസാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫാഷന്‍ഷോ.
സെന്‍റ് തെരേസാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് വേദി. നൂറു വയസ്സായ കോളജിന്‍റെ ഫാഷന്‍ ചരിത്രം റാംപിലെത്തിക്കുകയാണ്, പൂര്‍വ വിദ്യാര്‍ഥികള്‍. 1925 മുതല്‍ 2024 വരെയുള്ള വസ്ത്രവൈവിധ്യമിതാ കണ്‍മുന്നില്‍. ആറ്റിറ്റ്യൂഡിലും ചുറുചുറുക്കിലും ഒരു ജനറേഷന്‍ ഗ്യാപ്പുമില്ലാതെ മോഡലുകള്‍.. കാണികള്‍ക്കാവട്ടെ, റാംപില്‍ ചുവുടുവച്ചവരേക്കാള്‍ ആവേശം. ആസ്ത ഹോം കമിങ് എന്ന പേരിലാണ് പൂര്‍വ വിദ്യാര്‍ഥി സംഗമം,. 90 വയസായ പൂര്‍വ വിദ്യാര്‍ഥി മുതല്‍ കഴിഞ്ഞ വര്‍ഷം പാസ് ഔട്ട് ആയവര്‍ വരെയുണ്ട് കൂട്ടത്തില്‍. നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ക്ക് പരിപാടിയില്‍ പങ്കുചേരാന്‍ ലൈവ് ഫോണ്‍ കോളിങ്ങും ലൈവ് സ്ട്രീമിങ്ങും ഒരുക്കിയിരുന്നു. 100 പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗാനോല്‍സവത്തിനും കിട്ടി, നീണ്ട കയ്യടി.