anil-retirement-life

TOPICS COVERED

പണ്ടൊകെ മല കേറുന്നവരോട് ഇവനിത് എന്തിന്റെ കേടാ എന്ന് കാർന്നോന്മാർ പറയാറുണ്ടായിരുന്നു.... എന്നാൽ മനുഷ്യന് കീഴടക്കാൻ കഴിയില്ലെന്ന് വിധിയെഴുതിയ കൊടുമുടികൾ അനായാസം കീഴടക്കിയ ഒരാളുണ്ട് അങ്ങ് തലസ്ഥാനത്ത്. വ്യോമസേനയിൽ നിന്നുള്ള റിട്ടയർമെന്റ് ജീവിതം ഇങ്ങനെ കാടും മലയും കേറി ജീവിക്കുന്നൊരാൾ. 

 

റിട്ടയർമെന്റ് കാലം വീട്ടിൽ ഒതുങ്ങി കൂടാതെ സ്വപ്ന കൊടുമുടികൾ കീഴടക്കുകയായിരുന്നു അനിലിന്റെ ലക്ഷ്യം. ആദ്യം കയറിയ അഗസ്ത്യർ മലയുടെ ഓർമകളാണ് അനിലിനെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ എൽബ്രസ് പർവതവും കീഴടക്കാൻ പ്രചോദനം ആയത്. പ്രതികൂലമായ കാലാവസ്ഥയെ തരണം ചെയ്യുക എന്നത് പ്രധാനമാണ്. രാത്രി മങ്ങിയ വെളിച്ചത്തിൽ അതി കഠിനമായ മലകൾ കീഴക്കുമ്പോഴുള്ള ആത്മവിശ്വാസം ചെറുതോന്നുമല്ല. 

ഒരു പർവതാറോഹകനെ സംബന്ധിച്ച് ആരോഗ്യപരമായി തയ്യാറെടുക്കുക എന്നതാണ് ആദ്യ പാടിയെന്നതാണ് അനിലിന്റെ പക്ഷം. ട്രകിങ്ങിന് വേണ്ടി സർക്കാർ തലത്തിൽ സഹായങ്ങൾ ലഭ്യമാകാത്തത്തിൽ ഈ മേഖല തെരഞ്ഞെടുക്കുന്നവർക്ക് കടമ്പകൾ ഏറെയാണ്.