note

TOPICS COVERED

നഗരത്തിലേക്ക് വാഹനവുമായിറങ്ങിയാല്‍ അതെവിടെ പാര്‍ക്ക് ചെയ്യും എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഒഴിവുള്ളരിടം നോക്കി പാര്‍ക്ക് ചെയ്യുമ്പോള്‍ തൊട്ടുചേര്‍ന്നുള്ള കട ചിലപ്പോഴെങ്കിലും  ശ്രദ്ധിക്കില്ല. അപ്പോള്‍ ആ കടക്കാരുടെ കാര്യമോ? തുറന്നിട്ട കടയ്ക്കു മുന്നില്‍ വഴിമുടക്കി വാഹനം കിടന്നാല്‍ ആരെങ്കിലും കയറുമോ?

'സ്വന്തം കസ്റ്റമര്‍ക്കു വേണ്ടി' മാത്രം പാര്‍ക്കിങ് സ്ഥലം ഒഴിച്ചിടുന്ന കടക്കാരുണ്ട്. എന്നാല്‍ ചെറിയ കച്ചവടക്കാര്‍ക്ക്  അത് സാധ്യമല്ല. പാര്‍ക്കിങ് ഇപ്പോള്‍ ഒരു ചര്‍ച്ചയാകാന്‍ കാരണം  സമൂഹമാധ്യങ്ങളില്‍ വൈറലായ ഒരു ചിത്രവും കുറിപ്പുമാണ്. ജിമ്മില്‍ പോകാനെത്തിയ ഒരു യുവാവ് അടഞ്ഞുകിടന്ന കടയ്ക്കു മുന്നില്‍ തന്‍റെ കാര്‍ പാര്‍ക്ക് ചെയ്തുപോയി. തിരിച്ചുവന്നപ്പോള്‍ കാറില്‍ കണ്ട കുറിപ്പ് ഇങ്ങനെയായിരുന്നു.

'വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റുള്ളളര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യുക. നിങ്ങളുടെ വാഹനത്തിന്‍റെ മുന്‍വശം  കാണാനല്ല ഞങ്ങള്‍ വാടക കൊടുത്ത് കെട്ടിടം എടുക്കുന്നത്’. തിരിച്ചെത്തിയ വാഹന ഉടമ കുറിപ്പും അതേകുറിച്ചുള്ള തന്‍റെ അഭിപ്രായവുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഇന്നലെ രാവിലെ ഒരു എട്ട് മണിക്ക് ജിമ്മിലേക്ക് കയറുമ്പോൾ, കാറ് തൊട്ടടുത്ത കടയുടെ മുൻപിൽ, അതിന്‍റെ ഷട്ടറിനോട് ചേർത്ത് ഇട്ടിട്ട് പോയി. "രാവിലെ അല്ലേ, ഷോപ്പുകൾ തുറക്കാൻ ആയില്ലല്ലോ" എന്ന് കരുതി അവിടെ പാർക്ക് ചെയ്ത് പോയതാണ്.

ജിം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ കണ്ടത്, ഈ പേപ്പറിൽ ഇങ്ങനെയെഴുതി കാറിന്‍റെ ഗ്ലാസിൽ ഒട്ടിച്ചു വെച്ചിരിക്കുന്നു. ഷട്ടർ പാതി തുറന്നിട്ട് കടയുടമ എങ്ങോട്ടോ പോയിട്ടുമുണ്ട്, ആളെ അവിടെ കണ്ടില്ല. പക്ഷേ അദ്ദേഹത്തിന്‍റെ ദേഷ്യം, ഫ്രസ്ട്രേഷൻ, നിസ്സഹായത എല്ലാം ഈ ഒരു എഴുത്തിലുണ്ട്. പക്ഷേ മാന്യനാണ് "ഡാഡി''ക്ക് വിളിച്ചിട്ടില്ല. എന്തായാലും ഇനി കാണുമ്പോൾ ആശാനോട് ഒരു സോറി പറയണം' എന്നാണ് പേപ്പറും കയ്യില്‍ പിടിച്ചുള്ള ചിത്രം പങ്കുവച്ച് യുവാവ് കുറിച്ചിരുക്കുന്നത്.

ENGLISH SUMMARY:

A note by shop keeper to a man goes viral on social media.