വയനാട് ദുരിതബാധിതർക്ക് നിർമ്മിച്ചു കൊടുക്കുന്ന പത്ത് വീടിന്‍റെ ധനസമാഹരണത്തിന് ഭാഗമായി എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കൊള്ളിയും ബീഫും കട്ടനും എന്ന ക്യാമ്പയിൻ AIYF തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. കപ്പയും ബീഫും തയാറാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ വില്‍ക്കുകയായിരുന്നു. നേരത്തെ ചായക്കട നടത്തിയും തട്ടുകട നടത്തിയും എസ്എഫ്ഐ പ്രവര്‍ത്തകരും ധനസമാഹരണത്തിനായി ഇറങ്ങിയിരുന്നു.
അതേ സമയം വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ധനസാഹയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപ ധനസഹായം നല്‍കും. അംഗവൈകല്യം വന്നവര്‍ക്ക് 75,000 രൂപ, കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കും. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അടുത്ത ബന്ധുക്കള്‍ക്ക് തുക നല്‍കും. കാണാതായവര്‍ക്കായി പൊലീസ് നടപടി പൂര്‍ത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.