കേരളത്തിലെ ജനപ്രിയ യൂട്യൂബ് ചാനലാണ് കെ എൽ ബ്രോ ബിജു ഋതിക്. കെ എൽ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബിജുവും കുടുംബവും വിഡിയോസ് പങ്കുവയ്ക്കുന്നത്. ബിജുവും അമ്മയും ഭാര്യയും മകനും ആണ് പ്രധാനമായും കണ്ടന്റ് ചെയ്യാറുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ യൂട്യൂബ് ചാനൽ ഇവരുടേതാണ്. ഇപ്പോൾ ഇത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കുകയാണ് ബിജുവും കുടുംബവും. അമ്പത് മില്യണ് (5.35 കോടി) സബ്സ്ക്രൈബേഴ്സ് എന്ന നേട്ടമാണ് ഇവരുടെ യൂട്യൂബ് ചാനൽ നേടിയിരിക്കുന്നത്.
ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ യൂട്യൂബ് അധികൃതർ ആണ് ഏറ്റവും കൂടുതൽ വില മതിപ്പിള്ള രണ്ടാമത്തെ യൂട്യൂബ് പ്ലേ ബട്ടൺ ഇവർക്ക് സമ്മാനിച്ചത്. ബിജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലെ ബട്ടൻ ലഭിക്കുന്നതെന്ന് ബിജു പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനൽ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യൺ ആണ്. ഇതിലൂടെ നാല്‍പതിനായിരം മുതല്‍ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക എന്നാണ് വിവരം.