33 മണിക്കൂറുകള്‍കൊണ്ട് തുടര്‍ച്ചയായി 777 പാട്ടുകള്‍ പാടി ലോക റെക്കോര്‍ഡ് സ്വന്തമാക്കി കൊച്ചിക്കാരനായ ലാന്‍സി. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്‍റെ ലോക റെക്കോര്‍ഡാണ് 44 കാരനായ ലാന്‍സിയ്ക്ക് സ്വന്തമായത്. ഗിറ്റാറും ഹര്‍മോണിക്കയും പാട്ടിനൊപ്പം വായിച്ചാണ് റെക്കോര്‍ഡ് നേട്ടം
720 ഇംഗ്ലീഷ് ഗാനങ്ങളും 55 ഹിന്ദി ഗാനങ്ങളും ഉള്‍പ്പടെ 777 പാട്ടുകള്‍ ഒറ്റയിരുപ്പിന് പാടിയാണ് കൊച്ചി വടുതല സ്വദേശി ലാന്‍സി ലേക റെക്കോര്‍ഡ് തിരുത്തി കുറിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ ഇന്നലെ വൈകീട്ട് 3.45 വരെ 33 മണിക്കൂറോളം ലാന്‍സി നര്‍ത്താതെ പാടി.
യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്‍റെ ലോക റെക്കോര്‍ഡ് ഇതോടെ ലാന്‍സിയ്ക്ക് സ്വന്തമായി. സംഗീതത്തോടുള്ള അടങ്ങാത്ത താല്‍പര്യമാണ് തദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ ലാന്‍സിയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
ഓരു പാട്ട് കഴിഞ്ഞാല്‍ 20 സെക്കന്‍ഡിനുള്ളില്‍ അടുത്ത പാട്ട് പാടണം, ഒന്നര മിനിറ്റെങ്കലും കുറഞ്ഞത് ദൈര്‍ഖ്യം ഉണ്ടാകണം തുടങ്ങിയ കര്‍ശന നിയമങ്ങളോടെയായിരുന്നു മത്സരം. ആദ്യ 500 പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ലാന്‍സി ലോക റെക്കോര്‍ഡ് സ്വന്തമാക്കി കഴിഞ്ഞിരുന്നു.