തൃശൂര്‍ ഊരകം സ്വദേശി രാജു മരത്തില്‍ കൊത്തിയെടുത്തത് ആയിരകണക്കിനു ശില്‍പങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശില്‍പിയെ തേടി എഴുപത്തിയഞ്ചാം വയസിലും കോളുകള്‍ വരും. അത്രയ്ക്ക് മനോഹരമാണ് രാജുവിന്റെ കരസ്പര്‍ശമുള്ള ശില്‍പങ്ങള്‍.
ശില്‍പ നിര്‍മാണത്തില്‍ രാജുവിനെ കൈപ്പിടിച്ച് കൊണ്ടുവരുന്നത് അച്ഛനാണ്. അന്ന്, പ്രായം പന്ത്രണ്ട്. ഇപ്പോള്‍ എഴുപത്തിയഞ്ചു വയസായി. 65 വര്‍ഷം നീണ്ട ശില്‍പ നിര്‍മാണത്തില്‍ പല തടിയിൽ പലതരത്തിലുള്ള പുതുമയുള്ള ശില്‍പങ്ങള്‍ നിര്‍മിച്ചു. ഉളിയും ചുറ്റികയും കൂട്ടുപിടിച്ച് തടിയിൽ മെനഞ്ഞെടുത്തത് ആയിരത്തിലേറെ ശില്‍പങ്ങളാണ്.
രാജുവിനെ അച്ഛന്‍ കൈപിടിച്ച് കൊണ്ടുവന്നതുപോലെ മകന്‍ രാജേഷിനേയും ശില്‍പങ്ങളുടെ ലോകത്തേയ്ക്കു കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ, മൂന്നു തലമുറയായി ശില്‍പ നിര്‍മാണം തുടരുകയാണ്.