പിങ്ക് സിറ്റി,സ്മാർട്ട് സിറ്റി എന്നിങ്ങനെ പല പല സിറ്റികളുടെ പേരുകൾ കേട്ടിട്ടുണ്ടാവും..എന്നാൽ ചൂൽ സിറ്റി എന്ന് കേട്ടിട്ടുണ്ടോ.. പാലായുടെ മലയോര പ്രദേശത്ത് ഒരു ഗ്രാമം ചൂൽ സിറ്റി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല.. ചൂൽ സിറ്റിയും അതിന്റെ വിശേഷങ്ങളും കാണാം
പാലായിൽ നിന്ന് മുട്ടത്തേക്ക് നീലൂരിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ചൂൽ സിറ്റിയിൽ എത്തിയാൽ നിർത്തിവച്ചിരിക്കുന്ന ചൂലുകളിൽ ഒന്ന് വാങ്ങാതെ പോവില്ല. കോവിഡ് കാലത്തിനു ശേഷം കച്ചവടം ഇടിഞ്ഞതോടെ എളുപ്പം ലാഭമുണ്ടാക്കുന്നൊരു കച്ചവടം എന്ന ചിന്തയാണ് ഗുണമേന്മയുള്ള പലതരം ചൂലിനെ കണ്ടത്തിമാവിൽ എത്തിച്ചത്
ഗുണമേന്മയുള്ള ചൂലിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരും കുറവല്ല ചൂൽ സിറ്റിയിലെ വ്യാപാരികൾ എല്ലാം രാവിലെ 7 മണിക്ക് കട തുറന്നാൽ ചൂലുകൾ ഒന്നാകെ കണ്ടത്തിമാവിലെ വഴിയോട് ചേർന്ന് നിരത്തും.. പാലാ-തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് നീലൂരിലെത്തിയാൽ അവിടെനിന്ന് ഒരു കിലോമീറ്റർ മതി ചൂൽ സിറ്റിയിലേക്ക്. ജില്ലയ്ക്ക് പുറത്തുനിന്ന് ചെയ്യിപ്പിച്ചു കൊണ്ടുവരുന്ന ചൂലുകൾ ഹോൾസെയിൽ റീട്ടെയിൽ വ്യാപാരം ചെയ്യുകയാണ് ചൂൽ സിറ്റിയിലെ വ്യാപാരികൾ.. അപ്പോൾ മുറ്റമടിക്കാൻ നല്ലൊരു ചൂല് അന്വേഷിച്ച് നടക്കുകയാണെങ്കിൽ നേരെ നീലൂർ ചൂൽ സിറ്റിയിലേക്ക് പോരെ