TOPICS COVERED

ഇടുക്കി കാന്തല്ലൂരിൽ ആപ്പിൾ വിളവെടുപ്പ് തുടങ്ങി. ചുവന്നു തുടുത്തു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കേരളത്തിൽ വ്യവസായിക അടിസ്ഥാനത്തിൽ കാന്തല്ലൂരിൽ മാത്രമാണ് ആപ്പിൾ കൃഷി ചെയ്യുന്നത് 

കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ ആപ്പിൾ കൃഷിക്ക് അനുയോജ്യമാണ്‌. 15 വർഷം മുൻപ് ഏതാനം റിസോർട്ടുകാർ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വിജയിച്ചതാണ് കർഷകരെ ആപ്പിൾ കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. നാല് ആപ്പിൾ ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി 

100 ഏക്കറോളം സ്ഥലത്ത് 50ലധികം കർഷകരാണ് കൃഷി ചെയ്യുന്നത്. വിളഞ്ഞുപാകമായ ആപ്പിളുകൾ സഞ്ചാരികൾക്ക് കാണാം ഫോട്ടോയും എടുക്കാം. ഒരു മരത്തിൽ നിന്ന് ശരാശരി 30 കിലോ വരെ ആപ്പിൾ ലഭിക്കും. കേരളവും തമിഴ്നാടുമാണ് ആണ് കാന്തല്ലൂർ ആപ്പിളിന്റെ പ്രധാന വിപണന കേന്ദ്രം.

ENGLISH SUMMARY:

Apple harvest has started in Kanthallur, Idukki