TOPICS COVERED

92 ആം  വയസില്‍ തന്‍റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി പിറന്നാള്‍ ആഘോഷിക്കുക. ചരിത്രകാരനായ എംജിഎസ് നാരായണനാണ് ഈ ഭാഗ്യം. കുട്ടിക്കാലം മുതല്‍ പലപ്പോഴായി എഴുതിയ അപ്രകാശിത കവിതകളാണ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നത്. ഭാര്യയും സുഹൃത്തുകളും ചേർന്നൊരുക്കുന്ന സമ്മാനം കൂടിയാണ് 'മരിച്ചു  മമ ബാല്യം'  എന്ന കവിതാ സമാഹാരം

പലപ്പോഴായി കരുതി വെച്ച കടലാസുകളുടെ വലിയ ശേഖരം വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമിക്കുന്നതിനിടയിലാണ് എംജിഎസിന്റ കുത്തിക്കുറിച്ച കവിതകള്‍  ഭാര്യ പ്രേമലത കണ്ടത്. പൊടിഞ്ഞു തീരാറായ കടലാസുകള്‍ക്കുള്ളില്‍  എഴുതി വച്ച വരികള്‍.വിരഹവും വേദനയും കൃഷിയും ഒക്കെയുണ്ട് ഇതില്‍. 

അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന്‍റെ വേദനയായിരുന്നു ആദ്യ കാല കവിതകളില്‍ പിന്നെ ഗ്രാമത്തിലെ കൃഷിയും ഏകാന്തതയും വിഷയങ്ങളായി.ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കവി ഇടശേരി ഗോവിന്ദനായരാണ് എംജിഎസിലെ കവിയെ ആദ്യം കണ്ടെത്തുന്നത്.

 കെട്ടുകഥകളൊഴിവാക്കി വടിവൊത്ത കേരള ചരിത്രം എഴുതിയത്തുപോലെ വികാരങ്ങള്‍ പാകപ്പെടുത്തി എഴുതിയതാണ് ഒാരോന്നും. ചരിത്രകാരനും അധ്യാപകനുമായ എംജിഎസ്, കവിതകള്‍ എഴുതുമെന്ന് പ്രിയപ്പെട്ടവർക്കുപോലും അറിയില്ലായിരുന്നു. ഒന്നോ രണ്ടോ കവിതകള്‍ ചില മാഗസിനുകളിലൂടെ പുറംലോകം കണ്ടു. . എംജിഎസ് വരച്ച് , നിറം നല്‍കിയ എത്രയോ ചിത്രങ്ങളും ഇനിയും പുറം ലോകം കാണാനിരിക്കുന്നുണ്ട്. സാഹിത്യത്തിലും വരയിലും എല്ലാം കാണുന്നത് ചരിത്രം എഴുത്തുമ്പോളുള്ള അതേ കണിശത. 

ENGLISH SUMMARY:

Historian MGS Narayan celebrated his 92nd birthday by releasing his first poetry collection