parvathy-bajji-stall

ഇടുക്കിക്കാരി പെണ്‍കുട്ടിക്ക് ചേര്‍ത്തലയില്‍ ഒരു ബജിക്കട. ഇടുക്കി കട്ടപ്പന സ്വദേശിനി പാര്‍വതിയാണ് ആലപ്പുഴ ചേര്‍ത്തലയില്‍ ബജിക്കട നടത്തി ഹിറ്റാക്കിയത്. ആ ബജിക്കടയ്ക്കും പാര്‍വതിയ്ക്കും ഒരുകഥ പറയാനുണ്ട്. ആത്മവിശ്വാസം കൊണ്ട് നേടിയെടുത്ത വിജയത്തിന്‍റെ കഥ.

 

ഇടുക്കിയില്‍ നിന്ന് വണ്ടി കയറുമ്പോള്‍ പാര്‍വതിയുടെ മനസില്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ കാത്തിരുന്ന് കിട്ടിയ ജോലിയില്‍ നിന്ന് ഒന്നും മിച്ചം പിടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിരാശയായി. പക്ഷേ തളര്‍ന്നിരുന്നില്ല. ഇഷ്ടപ്പെട്ട തൊഴിലിന് തന്നെ അവളിറങ്ങിത്തിരിച്ചു. പക്ഷേ ചില്ലറയൊന്നും ആയിരുന്നില്ല പ്രതിസന്ധികള്‍. 

കടയില്‍ എത്തിയാല്‍ പാര്‍വതി ഫുള്‍ പവറിലാണ്. നിമിഷ നേരം കൊണ്ട് കച്ചവടം ഉഷാറാക്കും. ഇന്ന് പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് നേരിടുകയാണ് ഈ ഇരുപത്തിനാലുകാരി. പാര്‍വതിയെ പോലുള്ള പെണ്‍കുട്ടികള്‍ അഭിമാനവും പ്രചോദനവുമാണ്.

ENGLISH SUMMARY:

Parvathy, a native of Kattappana, Idukki, became a hit by running a bajji stall in Cherthala, Alappuzha