പത്തനംതിട്ട തട്ടയില്‍ സ്വദേശി അയ്യപ്പരാജിന്‍റെ വീട്ടിലെ ഫാമില്‍ നിറയെ സിനിമാ താരങ്ങളാണ്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വരെ അഭിനയിച്ച മൃഗങ്ങളാണ് ഈ താരങ്ങള്‍. സിനിമകളില്‍ ഉപയോഗിക്കുന്ന കുതിരവണ്ടികള്‍ക്കൊപ്പം ഒരു മ്യൂസിയം തന്നെ വീട്ടിലുണ്ട്
ഓരോ സിനിമയിലും വന്ന മൃഗങ്ങളെ ഉടമ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. കാളവണ്ടിതേടി നടന്നപ്പോള്‍ കിട്ടിയത് കുതിര വണ്ടിയാണ്. പിന്നെ മെല്ലെ മൃഗങ്ങളായി. അവയെ സിനിമയ്ക്കും കല്യാണങ്ങള്‍ക്കും അയച്ചു തുടങ്ങി. അങ്ങനെ വീട്ടുമുറ്റം തന്നെ ഒരു ഫാമായി. മാറി പല സിനിമകളില്‍ ഉപയോഗിച്ച കാളവണ്ടിയും കുതിരവണ്ടിയുമെല്ലാം ഉണ്ട്. മോഹവില കൊടുത്താണ് തേന്‍മാവിന്‍ കൊമ്പത്തില്‍ ഉപയോഗിച്ച കാളവണ്ടി വാങ്ങിയത്.
മൃഗങ്ങളെ കാണാനായി ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. അങ്ങനെ വീട്ടു പരിസരം തന്നെ ചെറിയ ഒരു പാര്‍ക്കായും മാറി. മൂത്ത മകനാണ് മിക്ക മൃഗങ്ങളുടേയും കാവല്‍ക്കാരന്‍. കൂടുതല്‍ മൃഗങ്ങളെ വാങ്ങി ഫാം വിപുലമാക്കാനാണ് പദ്ധതി