സിനിമാമോഹം ലണ്ടന്‍ ഫാഷന്‍ വീക്കിലെത്തിച്ച ഒരു മലയാളിയെ പരിചയപ്പെടാം. പത്തനംതിട്ട സ്വദേശി ജിജോയാണ് ഫാഷന്‍ ലോകത്തെ പുതിയ ഐക്കണ്‍. വരാനിരിക്കുന്ന പാരീസ് ഫാഷന്‍ വീക്കിലും ജിജോ റാംപില്‍ ചുവട് വയ്ക്കും. 

സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് വസ്ത്രങ്ങള്‍ എടുത്ത് നല്‍കിയായിരുന്നു ജിജോയുടെ തുടക്കം. പിന്നീട് മുംബൈയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി. ഭാര്യയയോടൊപ്പം ലണ്ടനിലത്തിയതോടെ തലവര മാറി. മേക്കപ്പ് മാനില്‍ നിന്നും ജിജോ, ലണ്ടന്‍ ഫാഷന്‍ വീക്കില്‍ റാംപിലെ താരമായി. കരീബിയന്‍ ഡിസൈനര്‍ ജോണ്‍സിന്‍റെ മോഡലായായിരുന്നു ആദ്യ ചുവട്. 

ലണ്ടന്‍ ഫാഷന്‍ വീക്കിന്‍റെ തുടര്‍ച്ചയായ നാല് സീസണുകളില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ജിജോ.  ഇക്കൊല്ലം നടക്കുന്ന പാരീസ് ഫാഷന്‍ വീക്കാണ് ജിജോയുടെ അടുത്ത ലക്ഷ്യം. 

ENGLISH SUMMARY:

Jijo a native of pathanamthitta is the new icon of the fashion world