Untitled design - 1

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മകന്റെ വിവാഹത്തിനായി സ്വരൂപിച്ച് വെച്ച പണം നഷ്ടമായ ഹനീഫയ്ക്ക് സഹായവുമായി യൂത്ത് കോൺ​ഗ്രസ്. 

വയനാട്ടിൽ യൂത്ത് കോൺഗ്രസ്സിനു മറ്റൊരു വാക്ക് കൂടി പാലിക്കാൻ കഴിഞ്ഞുവെന്ന് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ടെത്തിയാണ് ഹനീഫയ്ക്ക് ഒരു ലക്ഷം രൂപ കൈമാറിയത്. പ്രകൃതി ദുരന്തത്തിൽ പുഞ്ചിരിവട്ടത്തെ ഹനീഫയുടെ വീട് പൂർണമായും തകർന്ന് തരിപ്പണമായിരുന്നു. ഈ പണം പ്രിയപ്പെട്ട പി സി വിഷ്ണുനാഥ് എംഎൽഎയുടേയും പ്രിയ സുഹൃത്ത് പാലക്കാട് സ്വദേശി നിസാമിന്റെയും സഹായത്തോടെയാണ് കൈമാറിയതെന്നും അദ്ദേഹം കുറിച്ചു. 

വയനാട് ദുരന്തത്തിൽ ഉറ്റവരാരും അവശേഷിക്കാതെ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ടത് 58 കുടുംബങ്ങളാണ്. മരിച്ചവരുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാൻ ഈ കുടുംബങ്ങളിൽനിന്ന് എത്താൻ ഇന്ന് ആരുമില്ല. സംസ്ഥാന സർക്കാർ നൽകുന്ന 6 ലക്ഷവും പിഎംഎൻആർ ഫണ്ടിൽനിന്നുള്ള 2 ലക്ഷവും ഉൾപ്പടെ 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു ലഭിക്കേണ്ടത്. 

എന്നാൽ, ദുരന്തത്തിൽ മരിച്ച 270 ൽ 58 പേർക്ക് അടുത്ത ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതരിൽ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവർക്കു ധനസഹായം നൽകാൻ മാനദണ്ഡം നിശ്ചയിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങണം. 

ENGLISH SUMMARY:

Rahul Mamkootathil facebook post about Haneefa Chooralmala