marigold

TOPICS COVERED

ചെണ്ടുമല്ലി വസന്തം ഒരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് ഇടുക്കി തൊടുപുഴയിലെ ഉറവപ്പാറ. സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ സ്വകാര്യ വ്യക്തി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷിയാണ് വിജയം കണ്ടത്  

 

ആയിരം വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രവും ചുറ്റുമുള്ള മലനിരകളും കാണാനാണ് നേരത്തെ ഉറവപ്പാറയിലേക്ക് സഞ്ചാരികളെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് മഞ്ഞയും, ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിപ്പാടമാണ്.

മലയുടെ ചരുവിൽ 40സെന്റ് സ്ഥലത്ത് സംരഭകൻ അനൂപ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷിയാണ് വിജയം കണ്ടത്. മലമുകളിലെ ചെണ്ടുമല്ലി പൂക്കൾ സമൂഹമാധ്യമങ്ങളിലും വൈറലാണ് കൂടുതൽ സഞ്ചാരികളെ ഉറവപ്പാറയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് തൊടുപുഴ നഗരസഭ

ENGLISH SUMMARY:

Idukki thoudupuzha uravapara marigold flowes