പി വി അന്‍വറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ബലികൊടുത്ത് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
സുജിത് ദാസിനെ ബലി കൊടുത്ത് അജിത് കുമാറും, അജിത് കുമാറിനെ ബലി കൊടുത്ത് പി ശശിയും, പി ശശിയെ ബലി കൊടുത്ത് പിണറായി വിജയനും രക്ഷപ്പെടാനാകില്ല. ഈ അധോലോകവും അധോലകനായകനും കുടുങ്ങുക തന്നെചെയ്യും. സര്‍ക്കാരിനെതിരെ പതനാലു ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, കവടിയാറില് എഡിജിപി എംആർ അജിത് കുമാറര് നിര്മിക്കുന്ന മൂന്നുനില വീടിന്റെ തറക്കല്ലിടീല് ചടങ്ങിന്റെ ചിത്രങ്ങള് പങ്കുവച്ച് പി.വി.അന്‍വര്‍ എംല്‍എ വീണ്ടും രംഗത്തെത്തി. കവടിയാറിലെ പുതിയതായി പണിയുന്ന ''പാലസ് എന്റേതല്ല' എന്നൊന്നും ഇനി പറയാൻ നിൽക്കണ്ട. കൊട്ടാരത്തിന് ഉടമതന്നെ തറക്കില്ലിടുന്ന ചിത്രമാണിത് . വേറെയും ഒരുപാടുണ്ട് സാറേ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കവടിയാർ കൊട്ടാരത്തിന്റെയും ഗോൾഫ് ക്ലബിന്റെയും ഒത്തനടുവിൽ സെന്റിന് 75ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയിലാണ് എഡിജിപി എംആര് അജിത്കുമാര് വീടുപണിയുന്നത്.മൂന്നു നിലകളിലായി ആധുനികസൗകര്യങ്ങളോടെയുള്ള വീടിന്റെ രേഖാചിത്രവും പുറത്തുവന്നിരുന്നു.എം.ആർ അജിത് കുമാറിന്റെ പേരും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കവടിയാര് കൊട്ടാരത്തിന് സമീപം 10സെന്റ് ഭൂമി സ്വന്തം പേരിലും 12 സെന്റ് ഭാര്യസഹോദരിന്റെ പേരിലും എംആര് അജിത്കുമാര് വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാണ് അന്വറിന്റെ ആവശ്യം.15000 ചതുരശ്രഅടി വിസ്തീര്ണമുളള ആഢംബരവീടിന്റെ നിര്മാണം ഇവിടെ പുരോഗമിക്കുകയാണ്.