ഒന്നും രണ്ടുമല്ല ആറ് അധ്യാപകരാണ് എഴുത്തുകാരനും മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറത്തിന്റെ വീട്ടിലുള്ളത്. സിക്സ്റ്റീസ് കിഡ്സിന്റെ മുതൽ ട്വന്റീസ് കിഡ്സിന്റെ വരെ ഹാജർ ബുക്കും പ്രോഗ്രസ്സ് കാർഡും കണ്ടവരാണ് ഇവർ. കാലാകാലങ്ങളായി അധ്യാപനത്തിൽ വന്ന മാറ്റം എന്തെന്ന് എറണാകുളം പള്ളിപ്പുറത്തെ ഈ കുടുംബം പറഞ്ഞുതരും.