thankama-clg

TOPICS COVERED

പഠിക്കാൻ ആഗ്രഹമുണ്ടോ? എന്നാല്‍ പിന്നെ പ്രായം ഒരു പ്രശ്നമല്ലാ എന്ന് തെളിയിച്ചിരിക്കുകയാണ്  എഴുപത്തിനാലുകാരി തങ്കമ്മ ചേടത്തി. എറണാകുളം ഇലഞ്ഞിരിക്കൽ സ്വദേശിയായാണ് കോളേജിൽ പ്രവേശനം നേടി നാട്ടുകാരെ ഞെട്ടിച്ചിരിക്കുന്നത്.  പത്താം ക്ലാസും പ്ലസ്ടുവും പാസായതോടെ ബിരുദം നേടണമെന്നായിരുന്നു ചേടത്തിയുടെ ആഗ്രഹം. അങ്ങനെയാണ്  എറണാകുളം കോതമംഗലത്തുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ചേരുന്നത്.  പത്താം ക്ലാസിൽ 74 ശതമാനം മാർക്കും പ്ലസ്ടുവിൽ 78 ശതമാനം മാർക്കും നേടിയാണ് തങ്കമ്മേടത്തി വിജയം കൈവരിച്ചത്.