TOPICS COVERED

ശർക്കര വരട്ടിയും കായ വറുത്തതുമില്ലാതെ തൂശനിലയിലെ സദ്യ പൂർണമാവില്ല. അതിജീവന വഴി തേ‌‌ടുന്ന വയനാട്ടിലെ നല്ല നാടൻ നേന്ത്രക്കുലയിൽ ഇത് വറുത്ത് കോരിയെടുത്താല്‍ സ്വാദ് ഇരട്ടിയാവും. ഓണ ഒരുക്കങ്ങളില്‍ ആദ്യം അന്വേഷിക്കുന്ന വിഭവങ്ങള്‍ക്ക് ഇത്തവണയും നല്ല ഡിമാന്‍ഡാണ്. 

വയനാടൻ കായ. വിറകടുപ്പിൽ വറുത്ത് കോരിയെടുത്താൽ നല്ല വാസന. നാവിൽ ചേർത്താൽ കായ വറുത്തതിന്റെ രുചിയേറും. കുരുമുളകും, ചുക്കും, ശർക്കരയും ചേർത്ത് വരട്ടിയെടുത്തതിന്റെ രുചിക്കൂട്ടും ചില്ലറയല്ല. ഗുണത്തിന് പ്രാധാന്യം നൽകുമ്പോൾ കലര്‍പ്പില്ലാത്ത വിഭവങ്ങളില്‍ രണ്ടെണ്ണമായി.

അതിജീവന പാത തേടുന്ന വയനാടിനെ ചേർത്തുപിടിക്കാൻ പരമാവധി വാഴക്കുലകളും ചുരമിറക്കി എത്തിക്കാൻ മൽസരിക്കുന്ന വ്യാപാരികളും കയ്യടി നേടുന്നു. പ്രതിസന്ധി മറികടന്നുള്ള പ്രതീക്ഷയാണ് ഓണ വിപണി. വെളിച്ചെണ്ണയിൽ രുചിയോളം വറുത്തെടുക്കുന്ന വിഭവങ്ങൾ വിപണിയിൽ പ്രിയമാണ്. ഓണക്കാലമെന്നാല്‍ ഒരു വര്‍ഷത്തേക്കുള്ള കരുതലെന്ന് ചിന്തിക്കുന്ന വ്യാപാരികള്‍ക്കും മികച്ച വില്‍പ്പന സമൃദ്ധിയുടെ അടയാളമാണ്.

ENGLISH SUMMARY:

Chips in Wayanad; ONAM special