തിരുവനന്തപുരം രാജവീഥി ഭരിച്ചിരുന്ന ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി നൽകി ഇടുക്കി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാർഥികൾ. ആറ് പതിറ്റാണ്ടോളം നിരത്തിലോടിയ പഴയ ടാറ്റാ മേഴ്സിഡസ് ബസിനാണ് വിദ്യാർഥികൾ പുതുജീവൻ നൽകിയത്. ഇന്ത്യയിൽ രണ്ട് ബസുകൾ മാത്രമാണ് ഈ മോഡലിൽ അവശേഷിക്കുന്നത്.  

രാജകുമാരി എം ജിം എം ഐ ടി ഐ യുടെ ഗാരേജിൽ തലയെടുപ്പോടെ വിശ്രമിക്കുന്ന ബസ് മുത്തശ്ശനെ ആരും ഒന്ന് നോക്കി നിന്നുപോകും. ടാറ്റായും മെഴ്സിഡസ് ബെൻസും ചേർന്ന് നിർമ്മിച്ച ബസ് 1962 ലാണ് തലസ്ഥാന നഗരത്തിൽ ഓട്ടം തുടങ്ങിയത്. 1965 കെഎസ്ആർടിസി ഏറ്റെടുത്തതോടെ KL X 604 എന്ന നമ്പറിൽ കേരളത്തിലുടനീളം  സർവീസ് നടത്തി. പഴക്കം ചെന്നതോടെ 1978 ൽ രാജകുമാരി ഐ ടി ഐ ബസ് ലേലത്തിൽ പിടിച്ചു. ഏറെനാളായി വിശ്രമം ജീവിതത്തിലായിരുന്ന ബസ് വിദ്യാർഥികളുടെ ആഗ്രഹപ്രകാരം നവീകരിക്കുകയായിരുന്നു. 

കേരളത്തിന്റെ പഴയ പടക്കുതിരയെ കാണാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്. ധാരാളം പേർ എത്താൻ തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും ബസ് മുത്തശ്ശൻ തരംഗമാണ്. 

ENGLISH SUMMARY:

Re-entry for the old Tata Mercedes bus