TOPICS COVERED

താമരപ്പൂക്കള്‍ കൊണ്ട് നിറഞ്ഞ പുള്ള് പാടത്ത് ഇപ്പോള്‍ റീല്‍സ് ഷൂട്ടിങ്ങും തകൃതിയാണ്. നിറയെ പൂ ചൂടി നില്‍ക്കുന്ന താമര പാടം കാണാന്‍ ദൂരെ നിന്ന് വരെ ആളുകള്‍ എത്താറുണ്ട്. ഓണക്കാലമായതുകൊണ്ട് താമരപ്പൂവിന് മാര്‍ക്കറ്റില്‍ ആവശ്യക്കാരും ഏറെയാണ്.

ഓണക്കാലം എത്തിയതോടെ പുള്ള് പാടത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ വരുന്നവരുടെ തിരക്കാണ്. അവരെ വരവേല്‍ക്കാന്‍ നിറയെ താമരപ്പൂക്കളും. പൂക്കള്‍ക്കിടയിലൂടെ തോണിയാത്രക്കും അവസരമുണ്ട്. മറുനാട്ടില്‍ നിന്ന് വരെ ദൃശ്യവിരുന്ന് ആസ്വദിക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്. 

താമരപ്പൂക്കള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന പൂക്കള്‍ ഉടന്‍ തന്നെ മാര്‍ക്കറ്റിലെത്തും. ഓണക്കാലമായതുകൊണ്ട് തന്നെ നല്ല ലാഭം കിട്ടുമെന്നുമാണ് പ്രതീക്ഷ. 

സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ചെയ്യുന്നവരുടെ പ്രിയപ്പെട്ട ഇടമായി പുള്ള് പാടം മാറി. തോണിയാത്രയില്‍ താമരപ്പൂക്കളും പറിച്ചാണ് സന്ദര്‍ശകര്‍ മടങ്ങുക. 

ENGLISH SUMMARY:

Reels shooting area; Viral place