കേരള സാരിയുടുത്തും മുല്ലപ്പൂവ് ചൂടിയും നഗരവീഥികള്‍ മലയാളി മങ്കകള്‍ കീഴടക്കി. കോളജുകളിലും സ്കൂളുകളിലും മറ്റും ഓണാഘോഷത്തിന്‍റെ ഭാഗമായി പരമ്പാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് യുവതിയുവാക്കള്‍ എത്തിയതോടെ നാടെങ്ങും മലയാളിതനിമ നിറഞ്ഞു. കാണാം കോഴിക്കോട് മാനാഞ്ചിറയില്‍ നിന്നുള്ള കാഴ്ച.
പട്ടുപാവാടയിലും കേരള സാരിയിലും പുത്തന്‍ ട്രെന്‍ഡുകള്‍. ഓരോത്തരും ഒന്നിനൊന്ന് അണിഞ്ഞൊരുങ്ങി ഇത്തവണത്തെ ഓണം വൈബ് തകര്‍ത്തു. റീല്‍സും സെല്‍ഫിയെടുത്തും ഓണത്തെ അങ്ങ് സാമൂഹിക മാധ്യമങ്ങളിലെ മെമ്മറിയുമാക്കി.
സാരിയും ആഭരണങ്ങളും എല്ലാം കണ്ടെത്താന്‍ ദിവസങ്ങളുടെ തയ്യാറെടുപ്പായിരുന്നു. ഒരുത്തരത്തിലും വിട്ട് കൊടുക്കില്ലെന്നായിരുന്നു ആണ്‍പിള്ളേരും. കേരളീയ തനിമ കണ്ട് ജര്‍മനിയില്‍ നിന്നെത്തിയ വിദേശികളും അമ്പരന്നു. ഡ്രസ് കോഡ് തന്നെയായിരുന്നു ഇത്തവണയും ട്രെന്‍ഡ്. ഇനി അടുത്തവര്‍ഷത്തേ ഓണാത്തിനായുള്ള കാത്തിരിപ്പ്