തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. സുരേഷ് ഗോപിയെ കണ്ട ചില ഭക്തര്‍ അദ്ദേഹത്തിന്‍റെ കാലില്‍ വീണ് നമസ്കരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ പ്രായമായ സ്ത്രികളും സുരേഷ് ഗോപിയുടെ കാലില്‍ വീഴുന്നുണ്ടായിരുന്നു.
ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരോടൊപ്പമായിരുന്നു ക്ഷേത്ര ദർശനം. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്രമന്ത്രിയും കുടുംബവും ക്ഷേത്രത്തിലെത്തിയത്.